ഗാർഹിക   തൊഴിലാളി ക്ഷേമനിധി

അംഗത്വത്തിന് അർഹതയുള്ളവർ

18  വയസ്സ്  മുതൽ 58 വയസ്സ് വരെയുള്ളവർക്കും മറ്റ് ഒരു ക്ഷേമനിധിയിലും ചേരാത്തവർക്കും ഈ ക്ഷേമനിധിയിൽ അംഗമാകാവുന്നതാണ്.

ഹാജരാക്കേണ്ട രേഖകൾ

തൊഴിലാളിയുടെ 3 പാസ്പോര്ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ  ( ഗസറ്റഡ് ഓഫീസർ അറ്റസ്റ് ചെയ്തതായിരിക്കണം ), റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയും നൽകണം. അംഗമാകുന്നവർ പ്രതിമാസം 100 രൂപ വീതം അടക്കേണ്ടതാണ്.

ആനുകൂല്യങ്ങൾ

1.       അംഗമായവർ അടച്ച തുക പലിശ സഹിതം മുഴുവനായി 60 വയസ്സ് പൂർത്തിയാകുമ്പോൾ തിരികെ ലഭിക്കുന്നതാണ്

2.       വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, പ്രസവ ധന സഹായം, മരണാനന്തര സഹായം എന്നിവ ലഭിക്കുന്നതാണ്

3.       അവശത പെൻഷൻ :- മാരക രോഗം പിടിപെട്ടോ  അംഗവൈകല്യം മൂലമോ ജോലിചെയ്യാൻ കഴിയാത്ത സ്ഥിരമായ അവശത അനുഭവിക്കുന്ന തൊഴിലാളികൾക്ക് അവശത പെൻഷൻ മരണം വരെ ലഭിക്കുന്നതാണ്.

4.       60 വയസ്സ് പൂർത്തിയായവർക്ക് സ്ഥിരമായി പെൻഷൻ ലഭിക്കുന്നതാണ്
  

വിശദ വിവരങ്ങൾക്ക് മൂവാറ്റുപുഴ നെസ്റ്റിലുള്ള കെ. എൽ. എം. ഓഫീസുമായോ താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക

ഫോൺ - 9188778180, 9447252955