പ്രവാസി ക്ഷേമനിധി

 
അംഗത്വത്തിന് അർഹതയുള്ളവർ

18  വയസ്സ്  മുതൽ 59 വയസ്സ് വരെയുള്ളവർക്കും,2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവർക്കും  നിലവിൽ ജോലിയിൽ തുടരുന്നവർക്കും  മറ്റ് ഒരു ക്ഷേമനിധിയിലും ചേരാത്തവർക്കും ഈ ക്ഷേമനിധിയിൽ അംഗമാകാവുന്നതാണ്.

ഹാജരാക്കേണ്ട രേഖകൾ

1. പാസ്പോര്ട്ട് വിസ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,                               
2 പാസ്പോര്ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ,  ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും നൽകണം.

ആനുകൂല്യങ്ങൾ

വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, പ്രസവ ധന സഹായം, മരണാനന്തര സഹായം, അപകട മരണാനന്തര സഹായം എന്നിവ ലഭിക്കുന്നതാണ്. കൂടാതെ 60 വയസ്സ് പൂർത്തിയായവർക്ക് സ്ഥിരമായി പെൻഷൻ ലഭിക്കുന്നതാണ്.

 

വിശദ വിവരങ്ങൾക്ക് മൂവാറ്റുപുഴ നെസ്റ്റിലുള്ള കെ. എൽ. എം. ഓഫീസുമായോ താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക

ഫോൺ - 9188778180, 9447252955